പന്തളം : എം.സി റോഡിൽ കുളനട പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ അരീക്കര അജി ഭവനിൽ അജയകുമാർ ( 57 ) , ബസ് യാത്രക്കാരായ കൊല്ലം പുല്ലിച്ചിറ മുളമൂട്ടിൽ വീട്ടിൽ അഡ്വ.രാജീവ് കെ.രാജ് (44), കന്യാകുമാരി പുതുക്കുട നെല്ലിക്ക വലയിൽ വീട്ടിൽ ജോൺസൺ (61) എന്നിവർക്കാണ് പരിക്കേറ്റത്. പുന്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു പന്തളം ഡിപ്പോയിലെ ബസ്. അജയകുമാർ അടൂരിൽ നിന്ന് അരീക്കരയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.. ബുധനാഴ്ച രാത്രിയിൽ എം.സി.റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റുന്നു.