പത്തനംതിട്ട: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലിഗൽ സർവീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ ലോക് അദാലത്ത് ജൂൺ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂർ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്.
ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും, ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നൽകിയ പരാതികളും, താലൂക്ക് നിയമ സേവന കമ്മിറ്റികൾ മുമ്പാകെ നൽകിയ പരാതികളും നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകളും, ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകളും, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ്, രജിസ്ട്രഷൻ വകുപ്പ് മുമ്പാകെയുളള പരാതികളും, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് മുമ്പാകെയുള്ള കേസുകളും, കുടുംബ കോടതിയിൽ പരിഗണനയിലുള്ള കേസുകളും അദാലത്തിൽ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് അഅതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോൺ: 0468 2220141. ഇമെയിൽ. dlsapta@gmail.com.