തട്ടയിൽ: ഇടമാലി ലേഖാസിൽ കെ. നാരായണൻ (83, റിട്ട. അസിസ്റ്റന്റ് എൻജിനീയർ, കെ. എസ്. ഇ. ബി.), നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ കൗൺസിലർ, 1255 പാറക്കര-ഇടമാലി ശാഖ പ്രസിഡന്റ്, കെ. എസ്. ഇ. ബി. പെൻഷനേഴ്‌സ് അസോസിയേഷൻ അടൂർ മേഖല പ്രസിഡന്റ്, ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ്, ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : സുലേഖ നാരായണൻ. മക്കൾ : നിശാന്ത് നാരായണൻ, രചന നാരായണൻ. മരുമക്കൾ : അഞ്ജു നിശാന്ത്, സുമേഷ് കെ. എസ്. സഞ്ചയനം : 15 ന് രാവിലെ 9 ന്