പത്തനംതിട്ട : പ്ളസ് ടുവിന് സയൻസിൽ 1200 മാർക്കും നേടിയ സനുഷയുടെ ഇഷ്ട വിഷയം സാമ്പത്തിക ശാസ്ത്രം. ഇക്കണോമിക്സ് വിഷയത്തിൽ ബിരുദത്തിന് ചേർന്ന് ഉന്നത പഠനം തുടരാനാണ് താൽപ്പര്യം. പത്തനംതിട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. പത്താം ക്ളാസ് വരെ കോന്നി എസ്.എൻ പബ്ളിക് സ്കൂളിലായിരുന്നു പഠനം. ട്യൂഷനില്ലാതെയായിരുന്നു പ്ളസ് ടു പഠനം. തെങ്ങുംകാവ് മല്ലശേരി വട്ടമംഗലത്ത് വീട്ടിൽ സുനാേജിന്റെയും (ഗൾഫ് റിട്ടേൺ) പത്തനംതിട്ട ജില്ലാ കോടതി ജീവനക്കാരി രഞ്ജിഷയുടെയും മകളാണ്. അനുജൻ ഗൗതം കോന്നി എസ്.എൻ പബ്ളിക് സ്കൂൾ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്.