തിരുവല്ല : കലയെയും കലകാരന്മാരെയും എക്കാലത്തും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യൻ മാർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയെന്ന് ചലച്ചിത്ര നടൻ ഗിന്നസ് പക്രു അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നല്ല മനുഷ്യനെയാണ് നഷ്ടമായത്. തലവടിയിൽ നടന്ന ജലോത്സവം ഉദ്ഘാടനം ചെയ്യുവാൻ ഞാൻ എത്തിയപ്പോൾ വേദിയിലുണ്ടായിരുന്ന മെത്രാപ്പൊലീത്ത വിളക്ക് തെളിക്കാൻ തന്നെ ഉയർത്തിപിടിച്ചത് മറക്കാനാകില്ല. തന്നെ ഏറെനേരം ഒക്കത്തിരുത്തി പ്രകടിപ്പിച്ച സ്നേഹം വേർതിരിവില്ലാതെ മനുഷ്യരെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ഒറ്റപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും നെഞ്ചോട് ചേർത്ത് പിടിച്ച മെത്രാപ്പൊലീത്തയുടെ വേർപാട് വിശ്വാസ സമൂഹത്തിന് ഉണ്ടാക്കിയ തീരാദുഖത്തിൽ പങ്കുചേരുന്നു.