കലഞ്ഞൂർ: എസ്.എസ്.എൽ.സിക്ക് പിന്നാലെ പ്ളസ്ടു ഫലത്തിലും തുണ്ടിൽ വീട്ടിൽ ഇരട്ടിമധുരം. എൻ.രാജേഷിന്റെയും ചിത്രയുടെയും മൂത്തമകൾ ആർ.നന്ദാദേവി പ്ലസ്ടു സയൻസിൽ ആയിരത്തി ഇരുന്നൂറിൽ മുഴുവൻ മാർക്കും സ്‌കോർ ചെയ്‌പ്പോൾ അനുജൻ ആർ.ശിവേക് പത്താം ക്ലാസ്സിൽ കഴിഞ്ഞ ദിവസം ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയിരുന്നു. പിതാവ് എൻ.രാജേഷ് കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജിലെ അസി.പ്രൊഫസറാണ്. നീറ്റ് പരീക്ഷയിൽ മെഡിക്കൽ എൻട്രൻസ് ഫലം കാത്തിരിക്കുന്നു. മെഡിസിനിൽ ഉപരിപഠനം പ്രതീഷിക്കുന്ന നന്ദാദേവി മികച്ച ഫലം കിട്ടിയില്ലെങ്കിൽ മാത്രം ഐ.ടി മേഖല തേടുകയുള്ളു. നന്ദാദേവിയുടെ ഫുൾ മാർക്ക് സ്‌കോർ അടക്കം 33 ഫുൾ എ പ്ലസുകളാണ് കലഞ്ഞൂർ ഹയർ സെക്കൻഡറി സ്‌കൂൾ നേടിയത്. എസ്.എസ്.എൽ.സിൽ 48 ഫുൾ എ പ്ലസ്സുകളും ലഭിച്ചു.