തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 434 നിരണം മണ്ണംതോട്ടുവഴി ശാഖയുടെ തെറ്റാലിക്കൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവത്തോടനുബന്ധിച്ചു പൊങ്കാല നടത്തി. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി അരുൺകുമാർ ശാന്തി പൊങ്കാല അടുപ്പിൽ അഗ്നിപകർന്നു. ശാഖാ പ്രസിഡന്റ് എം.കെ.ശശിധരൻ, സെക്രട്ടറി കെ.കെ.ഷാജി, യൂണിയൻ കമ്മിറ്റിയംഗം പി.എൻ.ബാലകൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ ഇന്ദ്രബാബു, പുഷ്‌പാംഗതൻ, അനിൽകുമാർ എം.ടി, കെ.ടി.വിജയൻ, എൻ.ജെ.ബിനു, കെ.എസ്.അഭിലാഷ്, ഷാജി പി.സി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ത്യാഗരാജൻ, ഉത്തമൻ വി.കെ, വാസുദേവൻ എന്നിവർ പ്രസംഗിച്ചു.