പത്തനംതിട്ട : കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി ഐശ്വര്യ 1200ൽ 1200 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കി.
ചെന്നീർക്കര ഊന്നുകൾ മലയിൽപറമ്പിൽ വി.എസ്.ശിവപ്രസാദിന്റെയും സീമയുടെയും മകളാണ്. യുവജനോത്സവത്തിൽ സംസ്ഥാനതലത്തിൽ ഹിന്ദി പ്രസംഗം, തമിഴ് പദ്യപാരായണം എന്നീ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കഠിനാധ്വാനവും അദ്ധ്യാപകരുടെ പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലൊന്ന് ഐശ്വര്യ പറഞ്ഞു. സിവിൽ സർവീസ്/ചരിത്രത്തിൽ കോളേജ് അദ്ധ്യാപിക എന്നിവയാണ് തന്റെ അഭിലാഷമെന്നും ഐശ്വര്യ പറഞ്ഞു.