trophy

കോന്നി: ഹയർ സെക്കൻഡറി, വൊക്കെഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ കോന്നിയിൽ മികച്ച വിജയം. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 246 പേർ പരീക്ഷ എഴുതിയതിൽ 196 പേർ വിജയിച്ചു എലിമുള്ളുംപ്ലാക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് , ഹ്യൂമാനിറ്റിസ് വിഷയങ്ങളിൽ 91 കുട്ടികൾ വിജയിച്ചു. അട്ടച്ചാക്കൽ സെന്റ് ജോർജ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 60 % വിജയം നേടി. അറുപത് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 36 പേർ വിജയിച്ചു. തേക്കുതോട് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ 80 പേർ പരീക്ഷ എഴുതിയതിൽ 54 പേർ വിജയിച്ചു.3 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.