പന്തളം: എസ്.എൻ.ഡി.പി യോഗം മലമുകൾ ശാഖയിലെ പ്രതിഷ്ഠാ വാർഷിക ദിനാചരണവും മഹാസമ്മേളനവും പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജൻ ചിത്തിര അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ എസ്.ആദർശ്, ഉദയൻ പാറ്റൂർ ,ശാഖ വൈസ് പ്രസിഡന്റ് പ്രകാശ് നടുവിലെ മുറി, സെക്രട്ടറി രാമചന്ദ്രൻ, വനിതാസംഘം നേതാവ് സൗദാമിനി എന്നിവർ സംസാരിച്ചു. ഗുരു ക്ഷേത്രത്തിൽ ഗുരുസുപ്രഭാതം, സമൂഹ പ്രാർത്ഥന ,ആത്മീയ പ്രഭാഷണം, അന്നദാനം ,ദീപാരാധന ,ദീപക്കാഴ്ച ,കഥാപ്രസംഗം എന്നിവ നടന്നു.