10-pdm-acci1

പന്തളം : എം.സി റോഡിൽ കുളനട പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ അരീക്കര അജി ഭവനിൽ അജയകുമാർ (57), ബസ് യാത്രക്കാരായ കൊല്ലം പുല്ലിച്ചിറ മുളമൂട്ടിൽ വീട്ടിൽ അഡ്വ.രാജീവ് കെ.രാജ് (44), കന്യാകുമാരി പുതുക്കുട നെല്ലിക്ക വലയിൽ വീട്ടിൽ ജോൺസൺ (61) എന്നിവർക്കാണ് പരിക്കേറ്റത്. പുന്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു പന്തളം ഡിപ്പോയിലെ ബസ്.