adoor-maram

അടൂർ : സ്വകാര്യ ബസ് സ്റ്റാൻഡിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന വൃക്ഷത്തിന്റെ ശിഖരങ്ങൾ അപകടക്കെണിയാകുന്നു. അടുത്തിടെ വലിയ ശിഖരങ്ങളിൽ ഒന്ന് യാത്രക്കാർ നിറഞ്ഞ സ്വകാര്യ ബസിന്റെ മുകളിലേക്ക് വീണിരുന്നു. വൃക്ഷത്തിന്റെ ശിഖരങ്ങൾ മുറിച്ച്‌ മാറ്റണമെന്ന ആവശ്യപ്പെട്ട് അടൂർ എസ്.എൻ. ഡി.പി യൂണിയൻ ആർ.ഡി.ഒ യ്ക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിഎടുത്തിട്ടില്ലെന്ന് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ പറഞ്ഞു.എന്നാൽ സ്വകാര്യബസ് കാത്തുനിൽക്കുന്നവർക്ക് തണൽ നൽകുന്ന വലിയ വൃക്ഷം ഒന്നായി വെട്ടിക്കളയരുതെന്ന് പരിസ്ഥിതി പ്രവർത്തകനായ സ്റ്റാൻലി ആന്ദപ്പള്ളി ആവശ്യപ്പെട്ടു.