ചെങ്ങന്നൂർ: ആറുമക്കളും ഉപേക്ഷിച്ച വൃദ്ധയെ കിടങ്ങന്നൂർ കരുണാലയം ഏറ്റെടുത്തു. പുലിയൂർ കൊച്ചുകുന്നുപുറത്ത് വീട്ടിൽ ചെല്ലമ്മാളിനെയാണ് കരുണാലയം ഏറ്റെടുത്തത്. ആർ.ഡി.ഒ ഇടപെട്ടെങ്കിലും മക്കൾ അമ്മയെ നോക്കാൻ തയ്യാറായില്ല. ആകെയുണ്ടായ സ്വത്ത് 15 വർഷം മുമ്പ് വിറ്റ് മക്കൾക്ക് തുക വീതിച്ചുനൽകിയിരുന്നു. ചെല്ലമ്മാളുടെ ഭർത്താവ് നാണപ്പൻ ആശാൻ നാലുപതിറ്റാണ്ട് മുമ്പ് മരിച്ചു.ആർ.ഡി.ഒ നിർമൽകുമാർ, ജൂനിയർ സൂപ്രണ്ട് സുഭാഷ്, സൂപ്രണ്ട് സിന്ധുകുമാരി, സെക്ഷൻ ക്ലർക്ക് ഹരികുമാർ, തൻസിർ റഹ്മാൻ, മഹ്മിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് വൃദ്ധയെ കരുണാലയത്തിലേക്ക് കൊണ്ടുപോയത്.