മല്ലപ്പള്ളി :മുരണി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പൊങ്കാല ഇന്ന് നടക്കും. രാവിലെ 5.30ന് നിർമ്മാല്യദർശനം, അഭിഷേകം, 6ന് ഗണപതിഹോമം, 6.30ന് കലശപൂജകൾ, കലശാഭിഷേകം,7.30ന് പൊങ്കാലയ്ക്ക് തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം തെളിക്കും. 10.30 ന് ഉച്ചശ്രീബലി, 12.30ന് സമൂഹസദ്യ, 7 30ന് അത്താഴശ്രീബലി, 7.45ന് ശ്രീഭൂതബലി, 8ന് വിളക്കെഴുന്നള്ളത്ത്.