അടൂർ : തുവയൂർ വടക്ക്‌ സർപ്പത്തിൽ നാഗരാജ നാഗയക്ഷി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്ന് നടക്കും. രാവിലെ ആറിന് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം,9.30 ന് അഷ്ടനാഗപൂജ, 10.30 ന് കലശം, 11 ന് നൂറുംപാലും, 12.30 ന് അന്നദാനം, നൂറാംവയസിലും കർഷകനായ തുവയൂർ വടക്ക് കൊച്ചുകുരുമ്പേലിൽ വീട്ടിൽ നാരായണനെ വൈകിട്ട് 5ന് ആദരിക്കും. 6ന് സോപാനസംഗീതം,രാത്രി 8ന് സർപ്പബലി.