പത്തനംതിട്ട : കളഞ്ഞുകിട്ടിയ സ്വർണമോതിരം പൊലീസിനെ ഏൽപ്പിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മാതൃകയായി. കോയിപ്രം പുല്ലാട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ അഭിജിത് ഉധീഷ് (12) ആണ് മോതിരം കോയിപ്രം പൊലീസിന് കൈമാറിയത്. പുല്ലാട് മലമ്പാറയിൽ നിന്നാണ് മോതിരം കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ വീട്ടിലെത്തി അമ്മ ദിവ്യയോട് വിവരം പറഞ്ഞു. തുടർന്ന് ഇരുവരും കൂടി പൊലീസ് സ്റ്റേഷനിലെത്തി മോതിരം ഇൻസ്‌പെക്ടർ സുരേഷ് കുമാറിനെ ഏൽപ്പിക്കുകയായിരുന്നു. ഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ എത്തിയാൽ മോതിരം കൈമാറുന്ന് പൊലീസ് അറിയിച്ചു.