പത്തനംതിട്ട : ശബരിമലയിൽ ഇടവമാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് ഉയർത്താനായി പമ്പ, കൊച്ചുപമ്പ ഡാമുകൾ തുറന്നുവിടാൻ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർക്കു ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അനുമതി നൽകി. 13ന് രാവിലെ ആറു മുതൽ 19 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റർ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റി മീറ്റർ ഉയരാനുള്ള സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.