ഇലവുംതിട്ട: മുടവനാൽകാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ തിരുമഹോത്സവം ഇന്ന് നടക്കും. രാവിലെ 5 ന് പള്ളിയുണർത്തൽ, 7.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 9 ന് മ്യത്യുഞ്ജയഹോമം, 12 ന് അന്നദാനം, 5ന് നടതുറക്കൽ, നിറപറ സമർപ്പണം, ദീപാരാധന, വലിയ ഗുരുതി, സർപ്പബലി, അന്നദാനം, 9 ന് തിരുവാതിര, തുടർന്ന് ന്യത്തസന്ധ്യ.