തിരുവല്ല: അമേരിക്കയിലെ ടെക്സാസിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് മരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലിത്തയുടെ കബറടക്കം 21ന് തിരുവല്ലയിൽ നടക്കും. ഭൗതിക ശരീരം 20ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിന് വയ്ക്കും. 21ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ ചർച്ചിൽ കബറടക്ക ശ്രുശ്രുഷ നടക്കും. സമയക്രമങ്ങളും മറ്റ്‌ വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാ വക്താവ് അറിയിച്ചു.