tipper-

അടൂർ: കാറുമായി കൂട്ടിയിടിച്ച് ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.രണ്ട് പേർക്ക് പരിക്കേറ്റു.ലോറിയിലുണ്ടായിരുന്ന പുതു ശ്ശേരിഭാഗം കിളിയറകുന്നുംപുറത്ത് റിനു (42) കാർ യാത്രക്കാരി കുളക്കട ദിനു ഭവനിൽ ദിവ്യ (40) എന്നിവർ ക്കാണ് പരിക്കേറ്റത്. അടുരിലെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നര യോടെ കെ.പി.റോഡിൽ സെൻട്രൽ ജംഗ്ഷന് കിഴക്കായിരുന്നു അപകടം. ഏഴംകുളം പഞ്ചായത്ത് പ്രദേശത്ത് വിതരണം ചെയ്യാനായി കുടി വെള്ള വുമായി പോയ ടെമ്പോയും അടൂർ ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറി ഒരു വശത്തേക്ക് മറിഞ്ഞു.