road-

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ചെത്തോങ്കര മേഖലയിൽ കാടുകയറിയും ഒാട തകർന്നും നടപ്പാതകൾ. ഇത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി. നടപ്പാത വിട്ട് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് ആളുകളാണ് ഇതിവഴി പോകുന്നത്. മുള്ളുകൾ ഉൾപ്പെടെ പാതയിലേക്ക് വളർന്ന് പടർന്നിരിക്കുകയാണ്. നടപ്പാതയ്ക്കായി ഓടയുടെ മുകളിൽ സ്ലാബിട്ടു ക്രമീകരിച്ചിട്ടുണ്ടെങ്കിലും ചിലത് ഇളകി ഒാടയിലേക്ക് കിടക്കുകയാണ്. റോ‌ഡിന്റെ നിർമ്മാണച്ചുമതലയുള്ള കെ.എസ്.ടി.പി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡിന്റെ പല ഭാഗത്തും നടപ്പാതയുടെ ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ട്.