തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ അനുശോചിച്ച് മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർന്നബാസ് ബിലീവേഴ്സ് സഭയുടെ ആസ്ഥാനത്തെത്തി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിo, ടൈറ്റസ് മാർ ഒസ്താത്തിയോസ്, ജോഷ്വാ മാർ ബർന്നബസ്, ജോൺ മാർ ഐറിനിയോസ്, സാമുവൽ മാർ തിയഫിലോസ്, ജസ്റ്റിൻ മാർ തോമസ്, മാത്യൂസ് മാർ സിൽവാനിയോസ്, മാർട്ടിൻ മാർ അപ്രേം, ഫാ.സിജോ പന്തപ്പള്ളിൽ, വികാരി ജനറൽ ജോർജ് സക്കറിയ എന്നിവർ പ്രാർത്ഥനയിൽ പങ്കെടുത്തു.