മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ 11 കെ.വി ലൈനിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങ് മുറിച്ചു മാറ്റാൻ നടപടിയായില്ല. മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെയും കെ.എസ്.ആർ.ടി.സി ഡിപ്പോയുടെയും പ്രവേശനവഴിയിലാണിത് . 50 മീറ്റർ മാറിയാണ് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ. കൺമുന്നിലെ വലിയ അപകടം കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ. മഴയും ശക്തമായ കാറ്റും മിക്ക ദിവസങ്ങളിലും ഉണ്ടാകാറുള്ളതിനാൽ വലിയ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.