melpatam-chundan

മാന്നാർ : നാടിന്റെ ആവേശത്തിൽ ഉയർന്ന ആർപ്പുവിളികളുടെ അകമ്പടിയോടെ മേൽപാടം ചുണ്ടൻ പമ്പയാറിന്റെ വിരിമാറിൽ നീരണിഞ്ഞു. മുഖ്യശില്പി സാബു നാരായണൻ ആചാരിയുടെ കാർമികത്വത്തിലാണ് നടന്നത്. നീരണിയിൽ കർമ്മത്തിന് മുന്നോടിയായി പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മേൽപാടം ചുണ്ടൻവള്ള സമിതി പ്രസിഡന്റ് കുട്ടപ്പൻ കുരിക്കശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ മുഖ്യാതിഥിയായി. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ്, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന എന്നിവർ പങ്കെടുത്തു.