കോന്നി: എസ് എൻ ഡി പി യോഗം 82 -ാം നമ്പർ കോന്നി ടൗൺ ശാഖയിൽ പുനഃപ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്രയും വിളംബര ജാഥയും ഇന്ന് നടക്കും .രാവിലെ 5 ന് ഗുരുപൂജ, 5 . 30 ന് ഗണപതിഹോമം, ശാന്തിഹവനം, ബിംബപരിഗ്രഹം , 8 ന് ബിംബശുദ്ധിക്രിയകൾ, വാസ്തുഹോമം, വാസ്തുബലി എന്നിവ നടക്കും. 11 ന് പാറക്കൽ ഗുരുദേവക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. 12 ന് ഓമല്ലൂർ ഗുരുക്ഷേത്രത്തിൽ നിന്ന് വിളംബര ജാഥ തുടങ്ങും, പത്തനംതിട്ട ടൗൺ, പ്രമാടം, തെങ്ങുംകാവ് ഗുരുക്ഷേത്രങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് 4 ന് കോന്നി ചൈനാമുക്കിൽ എത്തിച്ചേരും. വൈകിട്ട് 5. 30 ന് സമൂഹപ്രാർത്ഥനയും ശ്രീനാരായണ ദിവ്യസത്‌സംഗവും നടക്കും. തിങ്കളാഴ്ച്ച 4. 30 നും 5.15 മദ്ധ്യേ ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വെണ്ണക്കൽ പ്രതിമയുടെ പ്രതിഷ്‌ഠാ കർമ്മം നടത്തും. ചൊവ്വാഴ്ച വൈകിട്ട് 4 ന് ഗുരുമന്ദിര സമർപ്പണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, കെ യു ജനീഷ്‌കുമാർ എം എൽ എ, കെ പി ഉദയഭാനു, എ പി ജയൻ, സതീഷ് കൊച്ചുപറമ്പിൽ, വി എ സൂരജ്, സുനിൽ മംഗലത്ത്, ശ്യാംലാൽ, സി എൻ വിക്രമൻ, റോജി എബ്രഹാം, കെ ജി ഉദയകുമാർ, കെ എസ് സുരേശൻ, ജി സോമനാഥൻ, പി കെ പ്രസന്നകുമാർ, എസ് സജിനാഥ്, പി സലിംകുമാർ, പി വി രണേഷ്, കെ ആർ സലീലനാഥ്, സുശീല ശശി, സരള പുരുഷോത്തമൻ, സുരേഷ് ചിറ്റിലക്കാട്, എ എൻ അജയകുമാർ എന്നിവർ സംസാരിക്കും.