ചെങ്ങന്നൂർ: പുത്തൻകാവ് മെത്രാപ്പോലീത്തൻ ഹയർ സെക്കൻഡറി സ്കൂളിന് നേപ്പാൾ രാജ്യത്തോട് ഒരു സ്നേഹബന്ധമുണ്ട്. ആസ്നേഹബന്ധത്തിന് വഴി തെളിയിച്ചത് മോണിക്ക പാണ്ഡേയെന്ന പ്ലസ്ടു വിദ്യാർത്ഥിനി. അദ്ധ്യാപകർക്ക് ഏറെ ഇഷ്ടമുള്ള സ്കൂളിന്റെ പ്രിയ വിദ്യാർത്ഥിനിയാണ് മോണിക്ക. പ്രിൻസിപ്പൽ പ്രിയ പറയുന്നത് ഇന്ത്യയിൽ നല്ല ജോലിയിൽ മോണിക്കയ്ക് ലഭിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നാണ്. പുത്തൻകാവ് സ്കൂളിലെ സയൻസ് ബയോളജി വിഷയത്തിൽ 98.6% മാർക്കോടെയാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്. നേപ്പാളിലെ ബഗ്ലൂഗ് സ്വദേശികളായ ഗോകുൽ ശർമ്മയുടെയും ജീവൻ ശർമയുടെയും മകളാണ്. 23വർഷം മുൻപ് കേരളത്തിൽ എത്തിയതാണ് പിതാവ് ഗോകുൽ .ചെങ്ങന്നൂരിലും പരിസരപ്രദേശത്തുമായി ജോലി ചെയ്തു വരുന്നു. മലയാളം പറയുന്ന മോണിക്ക പിറന്നതും ഇവിടെയാണ്. ഡോക്ടർ ആകണമെന്നാണ് മോണിക്കയുടെ ആഗ്രഹം. നീറ്റ് പരീക്ഷഫലം പ്രതീക്ഷിച്ചിരിക്കുകയാണ്.