f

തിരുവല്ല: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പഠനം അന്തർദ്ദേശീയ മാനദണ്ഡങ്ങൾക്കും നിലവാരങ്ങൾക്കും അനുസൃതമായ ഘടനയിലേക്കുളള മാറ്റത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ബോധവത്കരണം നൽകാൻ മുഖാമുഖം പരിപാടി നാളെ രാവിലെ 10ന് തിരുവല്ല വി.ജി.എം ഹാളിൽ നടക്കും
എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രശസ്ത ശാസ്ത്ര ഗവേഷകനുമായ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി, തോമസ് കോശി, സോണിയ അന്ന സക്കറിയ, മനേഷ് ജേക്കബ്, അനൂപ് കോശി ജോർജ്, വിഷ്ണു നമ്പൂതിരി കെ.എം എന്നിവർ പങ്കെടുക്കും.