school-

കോന്നി: അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥി സംഘടനയായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ രണ്ടാമത് വാർഷികവും എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂളിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടന്നു. ദീപ്തി ചെല്ലപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ജോൺസൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. അജി തോമസ് ഫിലിപ്പ് വിദ്യാർത്ഥികളെ ആദരിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ സജി നൈനാൻ, സുഗന്ധി എസ്, വിൽ‌സൺ പി ജോർജ് എന്നിവർ സംസാരിച്ചു.