പത്തനംതിട്ട : കൊതുക് ജന്യരോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡ്രൈ ഡൈ ആയി ആചരിക്കാൻ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനോടനുബന്ധിച്ച് ഇന്ന് ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുകുകൾ പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതല ആരോഗ്യ ശുചിത്വ പോഷണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകർമ്മസേന എന്നിവരുടെ സഹായത്തോടെ ആശ, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് പ്രതിനിനിധികൾ സന്നദ്ധ പ്രവർത്തകർ,റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ നേതൃത്യത്തിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് കൊതുക് പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും.