ചെങ്ങന്നൂർ: കൊടുംചൂടിൽ ആശ്വാസം പകർന്ന് ഇന്നലെ വേനൽമഴ പെയ്തു. വൈകിട്ട് നാലുമുതൽ ഒരുമണിക്കൂർ നേരമാണ് മഴ പെയ്തത്. ശക്തമായ മഴ കാരണം ഏറെ നേരം പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. പെരിശേരി അൺണ്ടർ പാസേജിൽ മഴവെള്ളം കെട്ടിനിന്നത് കാരണം ഗതാഗതക്കുരുക്കുണ്ടായി. വെള്ളം തെറിപ്പിച്ചായിരുന്നു വാഹനങ്ങൾ അണ്ടർപാസിലൂടെ കടന്നുപോയത്. ഇത് ഇരുചക്രവാഹനങ്ങളിൽ പോയവരിലേക്കും കാൽനടയാത്രികരിലേക്കും തെറിച്ചുവീണു. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ മഴവെള്ളം കെട്ടിനിൽക്കുന്ന പ്രതിഭാസത്തിന് ഇന്നലെ ശമനമുണ്ടായി. നഗരസഭയുടെ ഊഴത്തിന് കാത്തുനിൽക്കാതെ ഓടതെളിക്കൽ സ്വന്തം നിലയിൽ റെയിൽവെ അഞ്ച് ദിവസം മുമ്പെ പൂർത്തിയാക്കിയതാണ് കാരണം..