v

പത്തനംതിട്ട: അന്താരാഷ്ട്ര പരിസ്ഥിതി- വിദ്യാഭ്യാസ സംഘടനയായ ഒയിസ്ക ഇന്റർനാഷണലിന്റെ ജില്ല വാർഷിക സമ്മേളനം നടത്തി. സൗത്ത് കേരള ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ. പി.ജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യാ കൗൺസിൽ അംഗം ഡോ.ജോൺ വി.ഡാനിയേൽ, തോമസ് മാത്യു, ജോർജ് വർഗീസ്, ടി. വിൽസൺ, പ്രൊഫ. കെ.എം സണ്ണി, കെ.ജി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സാമുവൽ പ്രക്കാനം (പ്രസിഡന്റ്), അലക്സാണ്ടർ കെ. ഏബ്രഹാം, വർഗീസ് ഡാനിയേൽ( വൈസ് പ്രസിഡന്റുമാർ), സ്മിജു ജേക്കബ് റാന്നി (ജനറൽ സെക്രട്ടറി), ടി.വിനോദ് ജോൺ, തോമസ് വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ), ടി.പി ബിനു (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.