dyfi

പമ്പ : ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ യുവജന സന്നദ്ധ പ്രവർത്തകർ പമ്പയിലെ മാലിന്യം നീക്കി. പമ്പ ത്രിവേണി ഭാഗത്തെ മാലിന്യമാണ് അറുപതോളം വരുന്ന പ്രവർത്തകർ വൃത്തിയാക്കിയത്. മുൻ വർഷങ്ങളിലും യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കുന്നതിൽ പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് ഇത്തരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ജില്ലാ സെക്രട്ടറി ബി. നിസാം, യൂത്ത് ബ്രിഗേഡ് ജില്ലാ ചുമതലക്കാരൻ എൻ.സി അഭീഷ്, വൈസ് പ്രസിഡന്റ് സജിത്ത് പി. ആനന്ദ്, ജെയ്സൺ ജോസഫ്, സൂരജ് എസ്. മിഥുൻ മോഹൻ, അലൻ മാത്യു, നൈജിൽ കെ. ജോൺ എന്നിവർ നേതൃത്വം നൽകി.