അടൂർ : ഏനാത്ത് കഴിഞ്ഞ ദിവസം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എം ആർ. ഗോപികയുടെ സംസ്കാരം ഇന്ന് നടക്കും. ഭർത്താവ് രഞ്ജിത്തിന്റെ പാണ്ടിത്തിട്ട ശ്രീശൈലം വീട്ടിൽ രാവിലെ 10 ന് പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12 ന് ഗോപികയുടെ കുന്നിക്കോട്ടെ ഇരിപ്പക്കൽ വീട്ടിൽ സംസ്കരിക്കും. രഞ്ജിത്ത്, ഗോപികയുടെ അമ്മ രാധാമണിയമ്മ , രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്‌ണൻ, ഗോപികയുടെ 11 ദിവസം പ്രായമായ മകൾ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.