മാന്നാർ : നഴ്സിംഗ് പ്രവേശനത്തിൽ ഉണ്ടായിരിക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ മാന്നാർ മേഖലാ യോഗം ആവശ്യപ്പെട്ടു. പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടും നഴ്സിംഗ് കോളേജുകളിലെ അഫിലിയേഷൻ പുതുക്കൽ, മാനേജ്മെന്റ് സീറ്റുകൾ പ്രോസ്പെക്ടസ് തയാറാക്കൽ എന്നിവ സർക്കാർ നടപടി മൂലം അനിശ്ചിതമായി നീണ്ടു പോകുന്നു. കേന്ദ്ര നേഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമാകാത്ത കേരളത്തിലെ കോളേജുകളിൽ പ്രവേശനം നേടുന്നവർക്ക് ബാങ്ക് വായ്പ പോലും നിഷേധിക്കപ്പെടുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മേഖലാ യോഗം ആവശ്യപ്പെട്ടു. യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ സതീശൻ മുന്നേത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മേഖലാ കൺവീനർ സുധാകരൻ സർഗം പ്രവർത്തന റിപ്പോർട്ടും വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരി പാലമൂട്ടിൽ, പുഷ്പ ശശികുമാർ, രാധാകൃഷ്ണൻ പുല്ലാമഠം, രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ ടി.കെ, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത്മൂവ്മെന്റ് യൂണിയൻ ചേർപേഴ്സൺ വിധു വിവേക് എന്നിവർ പ്രസംഗിച്ചു.നിയുക്ത ചെയർമാൻ കെ. എൻ.രാജൻ കുറ്റിയിൽ കൃതജ്ഞത പറഞ്ഞു. മേഖലയുടെ പുതിയ ഭാരവാഹികളായി കെ.എൻ.രാജൻ കുറ്റിയിൽ (ചെയർമാൻ),കുട്ടപ്പൻ പാവുക്കര (വൈസ് ചെയർമാൻ), സുധാകരൻ സർഗം (കൺവീനർ), വിശ്വനാഥൻ എൻ.തയ്യിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. ഗിരീഷ് മുരളീധരൻ, ശിവദാസൻ,സുരേന്ദ്രൻ, രതീഷ് സി.ആർ,അശോക് കുമാർ,അജി ആനന്ദൻ ഗീതാ വിജയൻ, മണിക്കുട്ടൻ, സുശീല സോമരാജ്, ഓമന പുരുഷൻ,മഞ്ജു എന്നിവരെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.