പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമല നടതുറക്കുന്നതിനാൽ പമ്പ, കൊച്ചുപമ്പ ഡാമുകൾ ഇന്ന് രാവിലെ തുറക്കും. പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും മാലിന്യങ്ങൾ കെട്ടിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പമ്പാസ്നാനത്തിന് തടസമാകുന്നതിനാലാണ് ഡാമുകൾ തുറക്കുന്നത്. നട അടയ്ക്കുന്ന 19 വരെ 25,000 ക്യുബിക്ക് മീറ്റർ വെളളം വീതമാണ് തുറന്നുവിടുന്നത്. പമ്പയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റർ വരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു.