13-eye-camp
ഡയബറ്റിക് ക്യാമ്പും സൗജന്യ നേത്ര പരിശോധനയും വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: മുടിയൂർക്കോണം ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്നോവേറ്റീവ് ഇന്റർ നാഷണൽ ഐ ക്ലിനിക്കിന്റെയും തിരുവല്ല മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടേയും ഒപ്റ്റം ലാബ്‌സ് ആൻഡ് സ്‌കാൻസിന്റെയും സഹകരണത്തോടെ ഡയബറ്റിക് ക്യാമ്പും സൗജന്യ നേത്ര പരിശോധനയും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ശാന്തപ്പന്റെ അദ്ധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രിയാരഞ്ജിത്ത് , ആനന്ദിരാജ് പന്തളം, ശ്രീജിത്ത്.ബി എന്നിവർ സംസാരിച്ചു.