കോഴഞ്ചേരി : ന്യൂനപക്ഷങ്ങൾക്കും വേണ്ടിയും പോരാടിയ നേതാവായിരുന്നു സി.കേശവനെന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. സി.കേശവന്റെ കോഴഞ്ചേരി വിപ്ലവപ്രസംഗത്തിന്റെ 89ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കോഴഞ്ചേരി യൂണിയൻ ഓഡിറ്റോയത്തിൻ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. രാജ കൽപ്പനകളെ ചങ്കുറപ്പോടുകൂടി തള്ളിക്കളയാനും നിഷേധിക്കാനും, അവശ പിന്നാക്ക വിഭാഗങ്ങൾക്ക് പോരാടാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും മോഹൻ ബാബു പറഞ്ഞു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ അർ.സോണി ഭാസ്‌ക്കർ, രാജൻ കുഴിക്കാല,​ പ്രേംകുമാർ മുള്ളുട്ടിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ,​ വനിതാ സംഘം പ്രസിഡന്റ് വിനീതാ അനിൽ,​ സെക്രട്ടറി ബാംബി രവീന്ദ്രൻ കാക്കനാടൻ,​ സുഗതൻ പൂവത്തൂർ എന്നിവർ സംസാരിച്ചു.