തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1880 കവിയൂർ പടിഞ്ഞാറ്റുംചേരി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 17 മുതൽ 19 വരെ നടക്കും. 17ന് രാവിലെ 9.30 നും 10.15 നും മദ്ധ്യേ കൊടിയേറ്റ്. തുടർന്ന് കലശം, ഒന്നിന് അന്നദാനം. 2 മുതൽ ഗുരുഭാഗവത പാരായണം, 7.35ന് നാമജപലഹരി, 18ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് കലശപൂജ. കലശാഭിഷേകം. ഒന്നിന് അന്നദാനം. 2 മുതൽ ഗുരുഭാഗവതപാരായണം 7.30ന് സോപാന സംഗീതം, തുടർന്ന് തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്. 19ന് രാവിലെ 10ന് ഗുരുദേവ പ്രഭാഷണം -സജീഷ് കോട്ടയം. ഒന്നിന് അന്നദാനം. വൈകിട്ട് ഏഴിന് ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ ഭദ്രദീപം തെളിക്കും. 10 മുതൽ മ്യൂസിക്കൽ നൈറ്റ്,