13-sob-balan
ബാലൻ

അടൂർ: മഹാത്മ ജനസേവന കേന്ദ്രം യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി ബാലൻ (40) മരിച്ചു. പത്തനംതിട്ടയിലെ ബെഗ്ഗർ ഹോമിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശ പ്രകാരമാണ് മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തത്. യഥാർത്ഥ പേരോ, വിലാസമോ ബന്ധുജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ലഭിച്ചിരുന്നില്ല.

തിരിച്ചറിയുന്നവർ മഹാത്മ ജനസേവന കേന്ദ്രത്തിൽ വിവരം നല്കണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
ഫോൺ​ : 04734289900, 04734299900.