nss
ഉമയാറ്റുകര എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം കരയോഗം പ്രസിഡന്റ് അജി ആർ.നായർ ഉദ്ഘാടനം ചെയ്യുന്നു

കല്ലിശ്ശേരി : ഉമയാറ്റുകര 2154-ാം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മാതൃദിനാഘോഷവും പഠനോപകരണ വിതരണവും നടത്തി. കരയോഗം പ്രസിഡന്റ് അജി ആർ.നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. പി.എം ജയകുമാർ, രാധാകൃഷ്ണൻ നായർ, ഗണേഷ് കുമാർ, പി.ആർ വാസുദേവൻ പിള്ള, അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. മാതൃദിനത്തോടനുബന്ധിച്ച് കരയിലെ ആരോഗ്യവതിയായ ഏറ്റവും പ്രായം കൂടിയ തങ്കമ്മ പേങ്ങാട്ടിനെ(97) ഉമയാറ്റുകരയുടെ മുത്തശിയായി തിരഞ്ഞെടുത്തു.