കോന്നി: ബന്ധുക്കൾ ഉപേക്ഷിച്ച് അവശനിലയിലായ വൃദ്ധയെ സി.പി.എം പ്രവർത്തകർ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിൽ എത്തിച്ചു. ചൈനാമുക്ക് കൊട്ടകുന്ന് രാജന്റെ ഭാര്യാമാതാവ് സരോജിനി (85) ആണ് കഴിഞ്ഞ ഒരാഴ്ച്ചയായി ഷെഡിൽ കിടന്നത്. ഇവരുടെ ബന്ധുക്കൾ ഒരാഴ്ച മുൻപ് പളനിക്ക് പോയതായി സമീപവാസികൾ പറയുന്നു. തുടർന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ അവശ നിലയിലായ ഇവരെ സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി. രാജേഷ് കുമാർ,പഞ്ചായത്തംഗം കെ.ജി ഉദയകുമാർ, ലോക്കൽ കമ്മിറ്റി അംഗം കെ.ടി സതീഷ് , രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സ്നേഹാലയത്തിൽ എത്തിച്ചു.