road-

റാന്നി : പാറ പൊട്ടിച്ച് റോഡരികിൽ ഇട്ടിരിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി. മുക്കട- ഇടമൺ - അത്തിക്കയം എം.എൽ.എ റോഡിൽ തോമ്പിക്കണ്ടം ചപ്പാത്തിന് സമീപമാണ് സംഭവം.
വീടു നിർമ്മാണത്തിന് മണ്ണെടുത്തു നീക്കിയ സ്ഥലത്തെ പാറയാണ് റോഡിനിരുവശവും നിക്ഷേപിച്ചിരിക്കുന്നത്. വലിയ വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾക്ക് ഇത് അപകട ഭീക്ഷണിയാവുകയാണ്. ഇതുമൂലം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പ്രയാസമാണ്. ശബരിമലയിലേക്ക് പോകുവാൻ അന്യസംസ്ഥാനത്തു നിന്നുമെത്തുന്ന തീർത്ഥാടകർ ഉപയോഗിക്കുന്ന എളുപ്പ പാതകൂടിയാണിത്. ഗതാഗത തടസം സൃഷ്ടിക്കുന്ന പാറ മറ്റേതെങ്കിലും സൗകര്യപ്രഥമായ സ്ഥലത്തേക്ക് നീക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്‌