maram

അടൂർ: മുനിസിപ്പാലിറ്റി 28 -ാംവാർഡ്കാവാലം കെ.ടി.ഡി.സി ആരാമം ഹോട്ടലിന് സമീപം വൈദ്യുതി ലൈനിലും,​ ബൈപ്പാസ് റോഡിൽ നെല്ലിമൂട്ടിൽ പടിയ്ക്ക് സമീപം വൈദ്യുതി കേബിളിന് മുകളിലും മരം വീണു. ഏറെ നേരത്തെ ശ്രമഫലമായി രണ്ടിടത്തേയും മരം അടൂർ ഫയർഫോഴ്സ് മുറിച്ച് നീക്കി. സ്റ്റേഷൻ ഒഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ഇ.മഹേഷ്, ഫയർആൻഡ് റസ്ക്യൂ ഓഫീസർമാരായ ആർ.റജി, എസ്.ദിനൂപ്, എസ്.ശ്രീജിത്ത്,എസ്. ന്തോഷ്, എം.സി അജീഷ്, ഹോം ഗാർഡ് വേണുഗോപാൽ എന്നിവരോടൊപ്പം കെ.എസ്.ഇ.ബി ജീവനക്കാരും പങ്കെടുത്തു.