ചെങ്ങന്നൂർ :പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജും ഓട്ടോമൊബൈൽ റിസർച്ച് അതോറിറ്റി ഒഫ് ഇന്ത്യയും സംയുക്തമായി 18ന് ഇലക്ട്രിക്ക് മോട്ടോർ വാഹനങ്ങളുടെ സമ്മിറ്റ് നടക്കുന്നു . ചടങ്ങിൽ

ഇലക്ട്രിക്ക് വാഹന മേഖലയിലെ വിദഗ്ധരുടെ സംവാദങ്ങളും പങ്കെടുക്കുന്ന ആളുകൾക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഈ സമ്മേറ്റിന്റെ പ്രധാന ആകർഷണീയത ഓട്ടോമൊബൈൽ റിസർച്ച് അതോറിറ്റി ഒഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരും ടാറ്റ പോലെയുള്ള കമ്പനികളിലെ ഇ.വി ടെക്നോളജി എൻജിനീയർമാരും പങ്കെടുക്കുന്നു. പ്രധാനമായും ഇലക്ട്രോണിക് വാഹനങ്ങളുടെ സുരക്ഷയും വിശ്വസ്തതയും ബാറ്ററി ഫയർ വെല്ലുവിളികളുമെല്ലാമാണ്‌ ചർച്ചാവിഷയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പതു പേർക്കാണ് ഇതിനായി അവസരം നൽകുന്നത്. ഫോൺ 9497320527.