തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 770 -ാം മേപ്രാൽ ശാഖയുടെ ഐരാവള്ളിക്കാവ് ഗുരുദേവ - ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മകരം തിരുനാൾ ഉത്സവത്തോടനുബന്ധിച്ച് ധ്വജപ്രതിഷ്‌ഠ നടത്തി. ധ്വജ സമർപ്പണ സമ്മേളനം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ധ്വജ സമർപ്പണം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു മുഖ്യപ്രഭാഷണം നടത്തി. തന്ത്രി സുജിത്ത് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, ട്രഷറർ കവിതാ സുരേന്ദ്രൻ, കോർഡിനേറ്റർ മോനിയമ്മ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ശാഖാ പ്രസിഡന്റ് ഇൻചാർജ് അനിൽകുമാർ, സെക്രട്ടറി രാധാമണി ശശി എന്നിവർ സംസാരിച്ചു. മകര തിരുനാൾ ഉത്സവത്തിന് തന്ത്രി സുജിത് തന്ത്രി, മേൽശാന്തി ലക്ഷ്മണൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്ന് രാവിലെ 9.30ന് പൊങ്കാല, ഒന്നിന് അന്നദാനം. 16ന് വലിയ താലം.