കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ 10, 12 ക്‌ളാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച് സ്കൂളിന് വീണ്ടും നൂറു ശതമാനം വിജയം. പത്താം ക്ലാസിൽ 59 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 7 പേർ മുഴുവൻ വിഷയത്തിലും എ വൺ ഗ്രേഡ് നേടി. അസ്ന സബീർ, ശ്വേതാ ആർ, ആശിഷ് ജോൺ സുനിൽ, അവന്തിക ബി, ദേവാ അജി ജഗന്നാഥ, ദേവിനന്ദന, എ കെ, ശ്രീലക്ഷ്മി എം, എന്നിവരാണ് എ വൺ ഗ്രേഡ് നേടിയത്. അസ്നാ സബീർ, ശ്വേതാ ആർ എന്നിവർ 500ൽ 481 മാർക്ക് വാങ്ങി സ്കൂൾ ടോപ്പേഴ്സായി. ക്രിസ്ത്യൻ അഞ്ജു ജോഷ്വാ മലയാളത്തിനും ശ്വേതാ ആർ കണക്കിനും നൂറിൽ നൂറ് മാർക്കും കരസ്ഥമാക്കി.പന്ത്രണ്ടാം ക്ലാസിൽ വർഷ വിനോദ്, ആകാശ് പ്രകാശ്, അശ്‌നി മറിയം ജോൺ, മീനാക്ഷി വി, അനഘ ജെ അരുൺ എന്നിവർ 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങി. വർഷാ വിനോദ് 500ൽ 479 മാർക്ക് വാങ്ങി സ്കൂളിൽ ഒന്നാം സ്ഥാനത്ത് എത്തി. ആകാശ് പ്രകാശ്, കീർത്തി പ്രസാദ് എന്നിവർ സോഷ്യോളജിയിൽ നൂറിൽ നൂറ് മാർക്ക് കരസ്ഥമാക്കി. സി.ബി.എസ്.ഇ ബോർഡ് പരീക്ഷാഫലത്തിലും കലാകായിക മത്സരങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്കൂളാണിത്.