പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ മഹോത്സവവും അഷ്ടബന്ധ നവീകരണ കലശവും 18, 19, 20 തീയതികളിൽ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ, സെക്രട്ടറി സി.കെ സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ഹരിലാൽ എന്നിവർ അറിയിച്ചു. 18ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹാേമം, മഹാഗുരുപൂജ, ത്രികാല ഭഗവതിസേവ, മൃത്യുഞ്ജയഹാേമം, ആചാര്യവരണം. വൈകിട്ട് ആറിന് മഹാഗുരുപൂജ. 19ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാഗുരുപൂജ, കലശാഭിഷേകം, ജീവകലശപൂജ, ജീവ ആവാഹനം. വൈകിട്ട് ആറിന് മഹാഗുരുപൂജ, അധിവാസ ഹോമം. 20ന് പ്രതിഷ്ഠാദിന മഹോത്സവം. രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രതിഷ്ഠാ ഹോമം, നവശക്തി ഹോമം, കലശപൂജകൾ. 7 ന് ഗുരുദേവ തൃപ്പാദ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, അഷ്ടബന്ധ സ്ഥാപനം. തുടർന്ന് ജീവകലശാഭിഷേകം, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, മഹാഗുരുപൂജ, മഹാനിവേദ്യം. പത്തനംതിട്ട കലാകേളിയുടെ പഞ്ചവാദ്യം. 8.30ന് സൂര്യ ഇ. രാജിന്റെ ഗുരുദേവ പ്രഭാഷണം. 11.30ന് പുന:പ്രതിഷ്ഠാ സമ്മേളനം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്ന സുജിത് തന്ത്രിയെ ആദരിക്കും. യോഗം ഡയറക്ടർ സി.എൻ വിക്രമൻ, കൗൺസിലർമാരായ ജി. സോമനാഥൻ, എസ്. സജിനാഥ്, പഞ്ചായത്ത് കമ്മിറ്റിയംഗം എം.എൻ സുരേഷ് കുമാർ, ശാഖാ സെക്രട്ടറി സി.കെ സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ഹരിലാൽ എന്നിവർ സംസാരിക്കും. തുടർന്ന് ഗുരുപൂജ, പ്രസാദമൂട്ട്.