തിരുവല്ല: എം.സി. റോഡിലൂടെ നടന്നുപോയ പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. കുറ്റൂർ ഗവ.ഹയർസെക്കൻഡറി
സ്‌കൂളിന് സമീപം ഞായറാഴ്ച പകലാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയയായിരുന്ന കാസർകോട് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന ബെൻസ് കാർ പ്രാവിനെ കണ്ട് സഡൻ ബ്രെക്ക് ഇടുകയായിരുന്നു. ഇതേതുടർന്ന് കോട്ടയത്ത് നിന്ന് നാഗർകോവിലേക്ക് മീനുമായി പോയ വാഹനം ബെൻസിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും തമ്മിൽ കുരുങ്ങി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മീൻ വാഹനത്തിന്റെ ബമ്പർ മുറിച്ചുമാറ്റിയാണ് ഇരുവാഹനങ്ങൾ വേർപെടുത്തിയത്. പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബെൻസിന് രണ്ടുലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവന്നു.