forest-

റാന്നി:വാഹന യാത്രക്കാർക്ക് ഭീഷണിയായി കാട്ടുവള്ളികൾ റോഡിലേക്ക് വീണുകിടക്കുന്നു. പെരുനാട് - പെരുന്തേനരുവി റോഡിൽ ആഞ്ഞിലിമുക്കിനും കുടമുരട്ടിക്കും മദ്ധ്യത്തിലായാണ് അപകടസാദ്ധ്യത. സംരക്ഷിത വനമേഖലയിലെ മരത്തിൽ ചുറ്റിക്കിടന്ന വള്ളികൾ കഴിഞ്ഞ ദിവസത്തെ മഴയിലാണ് റോഡിലേക്ക് പതിച്ചത്. വാഹന യാത്രയ്ക്ക് തടസമായി റോഡിൽ കിടന്ന വള്ളികൾ യാത്രക്കാർ വശത്തേക്ക് മാറ്റി ഇുട്ടതാണ്. ഇവ നീക്കം ചെയ്യാൻ പിന്നീട് നടപടി ഉണ്ടായില്ല. വളവിൽ തൂങ്ങിക്കിടക്കുന്ന വള്ളികൾ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. വനപ്രദേശം ആയതിനാൽ ഇവിടെ വെളിച്ചമില്ല. രാത്രിയിൽ ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. റോഡരികിൽ നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തുന്ന മരച്ചില്ലകളും മറ്റും റോഡിലേക്ക് നിൽക്കുന്നുണ്ട്. ഇവ നീക്കംചെയ്യാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.