inagu
ഫാ. കോച്ചേരിയുടെ പത്താം അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഫാ. കോച്ചേരിയുടെ പത്താം അനുസ്മരണ സമ്മേളനം നടത്തി. മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് പി.പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ബാബു ലിയോൺസ്, വിനോദ് കോശി, ജോസഫ് ചാക്കോ, ബിജോയ് ഡേവിഡ് എന്നിവർ പ്രസംഗിച്ചു.